അനുബന്ധ വാര്‍ത്തകള്‍
- പുതുപ്പള്ളി തിരഞ്ഞെടുപ്പ്: ചാണ്ടി ഉമ്മന്റെ സമ്പാദ്യം 15.98ലക്ഷം, ബാങ്ക് വായ്പ 12.72 ലക്ഷം
- ഓണക്കിറ്റ് വിതരണം വൈകും: 23 മുതൽ 4 ദിവസത്തേക്ക് മാത്രം
- ഉന്നം പിടിച്ചത് വന്യമൃഗത്തെ വെടിവെയ്ക്കാന്‍, ഉണ്ട തുളച്ചുകയറിയത് ഗൃഹനാഥന്റെ ദേഹത്ത്; മൂന്ന് പേര് അറസ്റ്റില്‍
- വാഹനം തീപിക്കുന്നതിനുള്ള പ്രധാനകാരണം ഇലക്ട്രിക്കല്‍ സര്‍ക്യൂട്ടിന്റെ പ്രശ്നങ്ങള്‍; വാഹനങ്ങള്‍ തീപിടിച്ചുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പഠിക്കാന്‍ സാങ്കേതിക സമിതി രൂപീകരിക്കുന്നു
- അക്ഷയ കേന്ദ്രങ്ങളിലെ സര്‍വീസുകള്‍ക്ക് കൊടുക്കേണ്ട ഫീസ് എത്രയെന്ന് അറിയുമോ? കൂടുതല്‍ വാങ്ങുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഓണത്തിനു 1000 രൂപ ഉത്സവബത്ത പ്രഖ്യാപിച്ച് സര്‍ക്കാര്‍
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവൃത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഓണത്തോട് അനുബന്ധിച്ച് 1000 രൂപ ഉത്സവബത്ത നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. 4.6 ലക്ഷം ആളുകളിലേക്കാണ് സഹായമെത്തുക. ഇതിനായി 46 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്.