1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Pilot Death In Plane

നാഗ്പൂരില്‍ വിമാനത്തിലേക്ക് കയറുന്നതിന് തൊട്ടുമുന്‍പ് പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു; രാജ്യത്ത് രണ്ടുദിവസത്തിനിടെ രണ്ടാമത്തെ പൈലറ്റ് മരണം

Pilot Death In Plane
നാഗ്പൂരില്‍ വിമാനത്തിലേക്ക് കയറുന്നതിന് തൊട്ടുമുന്‍പ് പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. ഇന്‍ഡിഗോ വിമാനം പറത്താനെത്തിയ പൈലറ്റാണ് മരിച്ചത്. ബോര്‍ഡിങ് ഗേറ്റില്‍ വച്ചാണ് കുഴഞ്ഞുവീണ് മരിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഹൃദയാഘാതമാണ് മരണത്തിന് കാരണം. മിനഞ്ഞാന്ന് തിരുവനന്തപുരത്തുനിന്ന് പൂണെ വഴി നാഗ്പൂരിലേക്ക് വിമാനം പറത്തിയത് ഇതേ പൈലറ്റായിരുന്നു.  രാജ്യത്ത് രണ്ടുദിവസത്തിനിടെ രണ്ടാമത്തെ പൈലറ്റ് മരണമാണിത്.
 
ബുധാനാഴ്ച ഖത്തര്‍ എയര്‍വോയ്‌സ് പൈലറ്റ് ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. ഡല്‍ഹിയില്‍നിന്ന് ദോഹയിലേക്ക് യാത്രതിരിച്ച വിമാനത്തിലെ അഡീഷണല്‍ പൈലറ്റായിരുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഓണത്തിനു 1000 രൂപ ഉത്സവബത്ത പ്രഖ്യാപിച്ച് സര്‍ക്കാര്‍