ഓണക്കിറ്റ് വിതരണം വൈകും: 23 മുതൽ 4 ദിവസത്തേക്ക് മാത്രം

അഭിറാം മനോഹർ| Last Modified വെള്ളി, 18 ഓഗസ്റ്റ് 2023 (09:54 IST)
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം വൈകും. ഈ മാസം 23ന് ശേഷമായിരിക്കും ഓണക്കിറ്റ് വിതരണം ആരംഭിക്കുക. ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സാധനങ്ങള്‍ സപ്ലൈക്കോയില്‍ നിലവില്‍ സ്‌റ്റോക്കില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. വിവിധയിടങ്ങളില്‍ നിന്നും സാധനങ്ങള്‍ ശേഖരിച്ച് പാക്കിങ് പൂര്‍ത്തിയാകാന്‍ 4 ദിവസമെങ്കിലും വേണമെന്നാണ് വിലയിരുത്തല്‍. ഇതേ തുടര്‍ന്നാണ് കിറ്റ് വിതരണം 23ലേക്ക് നീട്ടാന്‍ ഭക്ഷ്യവകുപ്പ് ആലോചിക്കുന്നത്. 14 ഇനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം സപ്ലൈക്കോയുടെ ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ജില്ലാതലത്തില്‍ ഓണച്ചന്തകളുടെ പ്രവര്‍ത്തനം നാളെ മുതല്‍ ആരംഭിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :