"ഗുണ്ട"യ്‌ക്കൊപ്പമിരുന്നു മദ്യപിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

എ കെ ജെ അയ്യര്‍| Last Updated: വെള്ളി, 11 മാര്‍ച്ച് 2022 (21:27 IST)
തിരുവനന്തപുരം: "ഗുണ്ട"യ്‌ക്കൊപ്പമിരുന്നു മദ്യപിച്ച പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. പോത്തൻകോട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജീഹാനെയാണ് സസ്‌പെൻഡ് ചെയ്തത്.

മണ്ണുമാഫിയ ഉപയോഗിച്ചിരുന്ന മുറിയിൽ വച്ചാണ് ഗുണ്ടാ ആയ കുട്ടൻ എന്നയാളുമൊത്ത് യൂണിഫോമിൽ പോലീസ് ഉദ്യോഗസ്ഥൻ മദ്യപിക്കുന്ന ദൃശ്യം പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഡി.ഐ.ജി നിശാന്തിനി നടത്തിയ അന്വേഷണത്തിലാണ് ജീഹാന് ഗുണ്ടാ ബന്ധം സ്ഥിരീകരിച്ചത്.

സ്ഥലത്തെ മറ്റൊരു ഗുണ്ടയായി മെന്റൽ ദീപു എന്നയാളെ കൊലപ്പെടുത്തിയ കുട്ടനുമായാണ് ജീഹാൻ മദ്യപിച്ചത്. ഇതേ സ്ഥലത്തുവച്ചായിരുന്നു കുട്ടനും ദീപുവും തമ്മിൽ തർക്കം നടന്നതും തുടർന്ന് ദീപു കൊലചെയ്യപ്പെട്ടതും. ഇതുമായി ബന്ധപ്പെട്ട കേസിൽ കുട്ടൻ ഇപ്പോൾ റിമാൻഡിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :