പോലീസ് യൂണിഫോമില്‍ ഇന്ദ്രജിത്തും ഷാജോണും, ത്രില്ലടിപ്പിക്കാന്‍ അന്നയും റോഷനും,നൈറ്റ് ഡ്രൈവ് നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 10 മാര്‍ച്ച് 2022 (11:52 IST)

ത്രില്ലര്‍ സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകര്‍ക്ക് നാളെ തിയേറ്ററുകളിലേക്ക് പോകാന്‍ ഒരു കാരണമാണ് നൈറ്റ് ഡ്രൈവ്. ഇന്ദ്രജിത്തും ഷാജോണും പോലീസ് യൂണിഫോമില്‍ എത്തുമ്പോള്‍ അന്ന ബെന്നും റോഷന്‍ മാത്യുവും പ്രേക്ഷകരെ ത്രില്ലടിപ്പിക്കും എന്ന് ഉറപ്പാണ്.
വൈശാഖ് സംവിധാനം ചെയ്യുന്ന നൈറ്റ് ഡ്രൈവ് മാര്‍ച്ച് 11നാണ് റിലീസ്.
മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത ത്രില്ലറാണ് ഈ ചിത്രമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞിരുന്നു.കൊച്ചിയിലെ ഒരു രാത്രി നടക്കുന്ന കഥയാണ് സിനിമ. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍ ഇതുവരെയും ചെയ്യാത്ത തരത്തിലുള്ള കഥാപാത്രങ്ങളെയാണ് നൈറ്റ് ഡ്രൈവില്‍ അവതരിപ്പിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :