കായിക മേളയില്‍ നോണ്‍ വെജ് കൊടുക്കാറുണ്ട്; കലോത്സവത്തില്‍ സര്‍ക്കാര്‍ പറയുന്ന കണക്കില്‍ ഉള്ളതിനേക്കാള്‍ മൂന്നിരട്ടിയോ നാലിരട്ടിയോ കുട്ടികളാണ് ഭക്ഷണം കഴിക്കാന്‍ എത്തുന്നതെന്ന് പഴയിടം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 7 ജനുവരി 2023 (17:08 IST)
കലോത്സവത്തില്‍ സര്‍ക്കാര്‍ പറയുന്ന കണക്കില്‍ ഉള്ളതിനേക്കാള്‍ മൂന്നിരട്ടിയോ നാലിരട്ടിയോ കുട്ടികളാണ് ഭക്ഷണം കഴിക്കാന്‍ എത്തുന്നതെന്ന് പഴയിടം നമ്പൂതിരി. നോണ്‍വെജ് നല്‍കുന്നതിനെക്കുറിച്ചുള്ള വിവാദത്തെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നോണ്‍വെജ് വിഭവങ്ങള്‍ ഉള്‍പ്പെടുത്തണമോ എന്ന കാര്യം സര്‍ക്കാര്‍ ആണ് തീരുമാനിക്കേണ്ടത്. ഇതുവരെ സര്‍ക്കാര്‍ കലോത്സവങ്ങള്‍ക്ക് നോണ്‍വെജ് ഉള്‍പ്പെടുത്താത്തതിന് കാരണങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കായികമേളയില്‍ നോണ്‍വെജ് കൊടുക്കാറുണ്ടെന്നും നോണ്‍വെജ് തയ്യാറാക്കാന്‍ തന്റെ ഒപ്പം മികച്ച ഒരു ടീം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കായികമേളയില്‍ ആദ്യം തരുന്ന കണക്കുകളും കഴിക്കാനെത്തുന്ന കുട്ടികളും തമ്മില്‍ ചെറിയ വ്യത്യാസം മാത്രമേ കാണൂ. ഇത് മാനേജ് ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായി കൊട്ടേഷന്‍ നല്‍കിയതിനു ശേഷമാണ് സര്‍ക്കാര്‍ തന്നെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :