1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Goldsmuggling case anil nambiar appeared before customs

സ്വർണക്കടത്ത് കേസ്: മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്‌തേക്കും

അനിൽ നമ്പ്യാർ
സ്വർണ്ണക്കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരെ അഞ്ച് മണിക്കൂറോളം കസ്റ്റംസ് ചോദ്യം ചെയ്‌തു. എന്നാൽ മൊഴിയിൽ വ്യക്തതയില്ലാത്തതിനാൽ അനിൽ നമ്പ്യാരെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് സൂചന.
 
കേസിൽ രണ്ടാം പ്രതിയായ സ്വപ്‌നാ സുരേഷുമായി ബന്ധപ്പെട്ട ഫോൺവിളികളെപറ്റി വിശദമായി മൊഴിയെടുക്കാനാണ് അ‌നിൽ നമ്പ്യാരെ കസ്റ്റംസ് വിളിപ്പിച്ചത്. സ്വപ്‌നയുമായി അനിൽ നമ്പ്യാർക്ക് അടുത്ത ബന്ധമുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തൽ.കൊച്ചി കസ്റ്റംസ് ഓഫീസിൽ രാവിലെ പത്തര മുതൽ വൈകീട്ട് മൂന്നര വരെയാണ് അനിൽ നമ്പ്യാരെ ചോദ്യം ചെയ്തത്.
 
സ്വര്‍ണം പിടിച്ച ദിവസം അനില്‍ നമ്പ്യാരും മുഖ്യപ്രതികളിലൊരാളായ സ്വപ്‌ന സുരേഷും തമ്മിൽ ബന്ധപ്പെട്ടതായി കസ്റ്റംസിന് തെളിവുകൾ ലഭിച്ചിരുന്നു. കള്ളക്കടത്തല്ല എന്ന് വ്യക്തമാക്കുന്നതിന് വേണ്ടിയുള്ള രേഖകള്‍ ചമയ്ക്കാന്‍ അനില്‍ നമ്പ്യാര്‍ സഹായിച്ചുവെന്നുമായിരുന്നു കസ്റ്റംസിന് സ്വപ്‌ന നല്‍കിയ മൊഴി. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് കസ്റ്റംസ് അനിൽ നമ്പ്യാരുടെ മൊഴി രേഖപ്പെടുത്തിയത്.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കൊവിഡ്, 10 മരണം, 2175 പേർക്ക് സമ്പർക്കം വഴി