അനുബന്ധ വാര്‍ത്തകള്‍
- ശിവശങ്കർ സ്വർണക്കടത്തിന് ഒത്താശ ചെയ്തു: ഇനി എന്ത് തെളിവാണ് മുഖ്യമന്ത്രിക്ക് വേണ്ടത്: ചെന്നിത്തല
- ഔദ്യോഗിക പരിചയം സൗഹൃദമായി, സ്വപ്നയാണ് സരിത്തിനെയും സന്ദീപിനെയും പരിചയപ്പെടുത്തിയത്: ശിവശങ്കറിന്റെ മൊഴി പുറത്ത്
- സ്വപ്‌ന സുരേഷ് എന്നെയും, ഞാൻ തിരിച്ചും പല തവണ വിളിച്ചിട്ടുണ്ട്: മറുപടിയുമായി കെടി ജലീൽ
- ശിവശങ്കറുമായി സ്വപ്നയും സരിത്തും ഫോണില്‍ സംസാരിച്ചതെന്ത്? മുഖ്യമന്ത്രി അന്വേഷിക്കുന്നു
- വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതിന് സ്വപ്‌ന സുരേഷിനെതിരെ പൊലീസ് കേസെടുത്തു
സ്വർണം പിടിച്ച ദിവസം സ്വപ്‌ന ഉണ്ടായിരുന്നത് വിവാദ ഫ്ലാറ്റിന്റെ പരിധിയിലെന്ന് ഫോൺ രേഖ
തിരുവനന്തപുരം:കസ്റ്റംസ് സ്വർണം പിടിച്ചെടെത്ത ദിവസം സ്വപ്‌ന തിരുവനന്തപുരം നഗരത്തിലുണ്ടായിരുന്നതായി വിവരം. വിവാദ ഫ്ലാറ്റിന്റെ ടവർ പരിധിയിൽ സ്വപ്‌ന അന്നേ ദിവസം ഉണ്ടായിരുന്നതായാണ് ഫോൺ തെളിവുകൾ.
അഞ്ചാ തിയ്യതി സ്വപ്‌ന ഫ്ലാറ്റിൽ തന്നെ ഉണ്ടായിരുന്നതായാണ് തെളിവുകൾ വരുന്നത്.രാവിലെ 9 മുതല്‍ ഉച്ചക്ക് 12.20 വരെ സ്വപ്‌ന ഫ്‌ളാറ്റിന് സമീപത്തെ ഹില്‍ട്ടണ്‍ ഇന്‍ പുന്നന്‍ റോഡ് എന്ന ടവര്‍ പരിധിയിലുണ്ടായിരുന്നു.സന്ദീപും സരിത്തും കൂടെയുണ്ടായിരുന്നതായും സൂചനയുണ്ട്.
സെക്രട്ടറിയേറ്റിന് സമീപത്തെ ഹെദര്‍ ടവറിലെ ഫ്‌ളാറ്റിലാണ് സ്വര്‍ണ കടത്ത് കേസിലെ ആസൂത്രണം നടന്നതെന്നാണ് അന്വേഷണസംഘം കരുതുന്നത്.പ്രതികൾക്ക് ഈ ഫ്ലാറ്റ് വാടകയ്‌ക്കെടുക്കാൻ സഹായിച്ചത് എം. ശിവശങ്കറാണെന്ന വിവരവും നേരത്തെ പുറത്തു വന്നിരുന്നു.ഇതേ ഫ്‌ളാറ്റില്‍ ആറാംനിലയിലെ എഫ്.ആര്‍.6 എന്ന അപ്പാര്‍ട്ട്‌മെന്റ് ശിവശങ്കര്‍ ഉപയോഗിക്കുന്നുമുണ്ട്.