ശിവശങ്കർ സ്വർണക്കടത്തിന് ഒത്താശ ചെയ്‌തു: ഇനി എന്ത് തെളിവാണ് മുഖ്യമന്ത്രിക്ക് വേണ്ടത്: ചെന്നിത്തല

തിരുവനന്തപുരം| അഭിറാം മനോഹർ| Last Modified ബുധന്‍, 15 ജൂലൈ 2020 (13:15 IST)
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പത്രമ്മേളനത്തിലൂടെയാണ് മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.

സംസ്ഥാനത്തെ അപമാനിച്ച ആളുകൾക്ക് കുടപിടിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഒന്നും രണ്ടും പ്രതികളുമായി അടുത്ത ബന്ധമുള്ളതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത് ഇനിയും എന്താണ് മുഖ്യമന്ത്രിക്ക് വേണ്ടത് ചെന്നിത്തല ചോദിച്ചു.

ഐടി സെക്രട്ടറി എന്ന പദവി ഉപയോഗപ്പെടുത്തി ശിവശങ്കർ സ്വർണക്കടത്ത് കേസിന് ഒത്താശ ചെയ്തു.ഇതിന്റെ തെളിവുകളും പുറത്തുവന്നു.എട്ട് മണിക്കൂറോളം പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചോദ്യം ചെയ്തപ്പോൾ അങ്ങേക്ക് ഒരു ഉളുപ്പും തോന്നിയില്ലേ.അന്വേഷണത്തിന് മുൻപ് തന്നെ മന്ത്രിസഭയിലെ കെടി ജലീലിനും മുഖ്യമന്ത്രി ക്ലീൻ ചിറ്റ് നൽകി.ള്ളക്കടത്ത് പ്രതിയുടെ കട ഉദ്ഘാടനം ചെയ്ത സ്പീക്കറെ പോലും അങ്ങ് ന്യായീകരിക്കുന്നു. കേരള നിയമസഭയുടെ അന്തസാണ് മുഖ്യമന്ത്രി കളഞ്ഞുകുളിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :