1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Virat Kohli golden Duck

'ദേ വന്നു ദാ പോയി'; കോലി ഗോള്‍ഡന്‍ ഡക്ക്, റണ്‍മെഷീന്റെ കാലം കഴിഞ്ഞോ !

Virat Kohli
റണ്‍മെഷീന്‍ വിരാട് കോലിയുടെ തുടര്‍ച്ചയായ ഫോംഔട്ടില്‍ ആരാധകര്‍ നിരാശയില്‍. ഐപിഎല്‍ 15-ാം സീസണില്‍ ഏഴ് കളികള്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു അര്‍ധ സെഞ്ചുറി നേടാന്‍ പോലും താരത്തിനു സാധിച്ചിട്ടില്ല. ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് താരം കോലി ഗോള്‍ഡന്‍ ഡക്കായി. ദുശ്മന്ത് ചമീരയുടെ പന്തിലാണ് കോലി പുറത്തായത്. 
 
ഐപിഎല്‍ 15-ാം സീസണിലെ കോലിയുടെ ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോര്‍ 36 പന്തില്‍ നേടിയ 48 റണ്‍സാണ്. 29 പന്തില്‍ നിന്ന് പുറത്താകാതെ 41 റണ്‍സും താരം നേടിയിട്ടുണ്ട്. ബാക്കി അഞ്ച് ഇന്നിങ്‌സുകളും നിരാശപ്പെടുത്തുന്നതാണ്. ഇന്ന് ഗോള്‍ഡന്‍ ഡക്കായത് ഉള്‍പ്പെടെ മൂന്ന് പന്തില്‍ ഒന്ന്, ആറ് പന്തില്‍ അഞ്ച്, ഏഴ് പന്തില്‍ 12, 14 പന്തില്‍ 12 എന്നിവയാണ് കോലിയുടെ മറ്റ് വ്യക്തിഗത സ്‌കോറുകള്‍. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
നിസ്സഹായനായി ഡുപ്ലെസിസിനെ നോക്കി ചിരിച്ചു, ബാറ്റ് കൊണ്ട് ഹെല്‍മറ്റില്‍ അടിച്ചു; കോലി മൈതാനം വിട്ടത് അങ്ങേയറ്റം നിരാശനായി (വീഡിയോ)