40 പവന്‍ സ്വര്‍ണ്ണം വാങ്ങി പണം കൊടുക്കാതെ കബളിപ്പിച്ചയാള്‍ പിടിയില്‍

എ.കെ.ജെ.അയ്യര്‍| Last Updated: ഞായര്‍, 12 ജൂണ്‍ 2022 (10:41 IST)
ജ്വല്ലറിയില്‍ നിന്ന് 40 പവന്റെ സ്വര്‍ണ്ണം വാങ്ങി ഓണ്‍ലൈന്‍ വഴി പണമയച്ചു എന്ന് പറഞ്ഞു കബളിപ്പിച്ചയാള്‍ അറസ്റ്റിലായി. കിഴിശ്ശേരി കുഴിമണ്ണ പാലക്കാപറമ്പില്‍ ഷബീറലി എന്ന 28 കാരനാണു പിടിയിലായത്.

2021 നവംബര്‍ ഒന്നാം തീയതി വേങ്ങരയിലെ പ്രമുഖ ജ്വല്ലറിയില്‍ നിന്ന് ഇയാള്‍ സ്വര്‍ണ്ണം വാങ്ങിയ ശേഷം മൊബൈല്‍ ആപ്പ് വഴി പണം നല്‍കി എന്ന് പറഞ്ഞു വ്യാപാരിയെ കബളിപ്പിച്ചു മുങ്ങിയ ആള്‍ ഇപ്പോഴാണ് പിടിയിലായായത്. ബില്‍ തുകയായ പതിനഞ്ചു ലക്ഷം രൂപ മൊബൈല്‍ ആപ്പ് വഴി അയച്ചിട്ടുണ്ടെന്നും അക്കൗണ്ടില്‍ തുക കയറിയിട്ടുണ്ടെന്നും പറഞ്ഞായിരുന്നു ഇയാള്‍ സ്വര്‍ണ്ണവുമായി ജ്വല്ലറിയില്‍ നിന്ന് മുങ്ങിയത്. ജ്വല്ലറിക്കാര്‍ക്ക് പണം എത്താത്തതിനാല്‍ ഇത് ചോദിച്ചപ്പോള്‍ നെറ്റ്വര്‍ക്ക് പ്രശ്‌നമുണ്ടെന്നും ഇത് ശരിയായാല്‍ ഉടന്‍ പണം അവര്‍ക്ക് ലഭിക്കുമെന്നും പ്രതി പറഞ്ഞിരുന്നു.

നിര്‍ധനരായ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയയ്ക്കാനുള്ള ചാരിറ്റി സംരംഭമായാണ് ആഭരണം വാങ്ങുന്നത് എന്ന് ഇയാള്‍ ജ്വല്ലറിക്കാരെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിനൊപ്പം ജ്വല്ലറി ഉടമകളുമായി പരിചയമുള്ള ഒരു സുഹൃത്തിനെ കൊണ്ട് പരിചയപ്പെടുത്തുന്നതിനും ഇയാള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഉടമകള്‍ പോലീസില്‍ പരാതി നല്‍കി.

മുങ്ങിയ പ്രതി ദില്ലിയിലും മറ്റുമായി ആറുമാസത്തോളം കറങ്ങി നടന്നു. ഇടയ്ക്ക് നാട്ടിലെത്തിയ വിവരം ലഭിച്ചപ്പോള്‍ ഇയാളെ കഴിഞ്ഞ ദിവസം മഞ്ചേരിയിലെ ഒരു തിയേറ്ററില്‍ നിന്ന് പിടികൂടുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുടെ ചിത്രം പുറത്ത് വിട്ട് ...

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണസംഘം; രണ്ടുപേര്‍ പ്രദേശവാസികള്‍
ഇവരെ കുറിച്ചുള്ള വിവരം അറിയുന്നവര്‍ പോലീസില്‍ വിവരമറിയിക്കണമെന്ന് അന്വേഷണസംഘം ...

Who is Saifulla khalid: പഹൽഗാമിലെ ആക്രമണത്തിൻ്റെ സൂത്രധാരൻ, ...

Who is Saifulla khalid: പഹൽഗാമിലെ ആക്രമണത്തിൻ്റെ സൂത്രധാരൻ, ആരാണ് സൈഫുള്ള ഖാലിദ് എന്ന കസൂരി
അടുത്തിടെ നടത്തിയ പ്രസംഗങ്ങളില്‍ ഇയാള്‍ കശ്മീരില്‍ അക്രമണങ്ങള്‍ ശക്തമാക്കുമെന്ന് ...

ഭീകരാക്രമണവുമായി ബന്ധമില്ല: ആദ്യ പ്രതികരണം നടത്തി ...

ഭീകരാക്രമണവുമായി ബന്ധമില്ല: ആദ്യ പ്രതികരണം നടത്തി പാക്കിസ്ഥാന്‍
പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വജ ആസിഫ് ആണ് പ്രതികരണവുമായി രംഗത്തെത്തിയത്.

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി ...

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍
നിലമ്പൂര്‍ സ്ഥാനാര്‍ഥിയായി ആരെയും താന്‍ നിര്‍ദേശിക്കുന്നില്ലെന്നാണ് അന്‍വറിന്റെ ...

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 2200 കുറഞ്ഞതോടെ പവന് 72120രൂപയായി.