രേണുക വേണു|
Last Modified ഞായര്‍, 12 ജൂണ്‍ 2022 (09:34 IST)
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌ക് വിലക്കി പൊലീസ്. സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനത്തിന് എത്തിയവര്‍ക്ക് കറുത്ത മാസ്‌കിന് പകരം മഞ്ഞ മാസ്‌ക് നല്‍കി. കറുത്ത മാസ്‌ക് കരിങ്കൊടിയായി ഉപയോഗിക്കാന്‍ സാധ്യതയുള്ളതിനാലാണ് പൊലീസ് നിയന്ത്രണം കടുപ്പിച്ചത്. ഇന്നലെയും മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌കിന് വിലക്കുണ്ടായിരുന്നു. എന്നാല്‍ കറുത്ത മാസ്‌കിന് വിലക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.