രേണുക വേണു|
Last Modified ഞായര്‍, 12 ജൂണ്‍ 2022 (09:23 IST)
സുരക്ഷാഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കറുത്ത മാസ്‌ക് ധരിച്ചവരെ പോലും വിലക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. പൊതുജനങ്ങളെ വലയ്ക്കുന്ന ഇത്തരം നടപടികള്‍ എന്തിനാണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.
എന്നാല്‍, കറുത്ത് മാസ്‌ക്കിനെതിരെ യാതൊരു നിര്‍ദേശങ്ങളും സര്‍ക്കാര്‍ തലത്തില്‍ നല്‍കിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. ഇപ്പോള്‍ കറുത്ത മാസ്‌ക്കിനെതിരെ നടപടിയെടുക്കുന്നത് പൊലീസ് നേരിട്ടാണെന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് തലത്തിലാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരിട്ട് സര്‍ക്കാരില്‍ നിന്നല്ല. കറുത്ത മാസ്‌ക് ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദേശം ഇല്ലെന്ന് പറയുമ്പോഴും പൊലീസ് മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി കറുത്ത മാസ്‌ക് ധരിച്ചവരെ തടയുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്.