1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold Rates Crash Again

കയറി ഇറങ്ങി സ്വര്‍ണവില; ഇന്ന് പവന് കൂടിയത് 2120 രൂപ

ഗ്രാമിന് 265 രൂപ വര്‍ധിച്ച് 14,355 രൂപയായി

Gold Rate, gold, gold price, gold rate kerala, സ്വർണ്ണ നിരക്ക്, സ്വർണ്ണം, സ്വർണ്ണ വില, കേരള സ്വർണ്ണ നിരക്ക്
Gold Rate
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 2120 രൂപ വര്‍ധിച്ച് 1,14,840 രൂപയായി. ഗ്രാമിന് 265 രൂപ വര്‍ധിച്ച് 14,355 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ നിലവില്‍ ഔണ്‍സിന് 4,960 ഡോളറിന് മുകളിലാണ് വ്യാപാരം നടത്തുന്നത്. 

വെള്ളിയുടെ വിലയും നേരിയ തോതില്‍ ഉയര്‍ന്നു. 0.40 ഡോളര്‍ ഉയര്‍ന്ന് ഔണ്‍സിന് 77.8 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
 
ഇന്നലെ 1,12,720 രൂപയായിരുന്നു പവന് വില.  ജനുവരി 29നാണ് സംസ്ഥാനത്ത് ഏറ്റവുമുയര്‍ന്ന വില രേഖപ്പെടുത്തിയത്. അന്ന് പവന് 1,31,160 രൂപയായിരുന്നു.  ആഗോളവിപണിയിലെ ചാഞ്ചാട്ടമാണ് സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണം.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
പാക്കിസ്ഥാനേയും ചൈനയേയും പ്രകോപിപ്പിച്ച് അമേരിക്ക: മുഴുവന്‍ കശ്മീരും ഇന്ത്യയുടെ ഭാഗമായ ഭൂപടം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു