Gold Rate Today: നൂറും ഇരുന്നൂറുമല്ല, പവന് കൂടിയത് എത്രയെന്നോ? ഞെട്ടും !

സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്നത്തേത്

Gold Rate, Gold price today, Kerala Gold Price, Gold Rate Today, Gold price, സ്വര്‍ണവില, ഇന്നത്തെ സ്വര്‍ണവില, കേരളത്തിലെ സ്വര്‍ണവില, സ്വര്‍ണവില അറിയം
രേണുക വേണു| Last Modified വെള്ളി, 13 ജൂണ്‍ 2025 (10:53 IST)
Kerala Gold Price

Gold Price: കുത്തനെ ഉയര്‍ന്ന് സ്വര്‍ണവില (Gold Rate). ഒരു പവന്‍ സ്വര്‍ണത്തിനു (Gold)
1,560 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,360 (Kerala Gold Price) രൂപയായി. ഒരു ഗ്രാമിന് 195 രൂപ വര്‍ധിച്ച് 9,295 ആയി.

സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്നത്തേത്. കഴിഞ്ഞ ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയും എന്ന റെക്കോര്‍ഡ് പഴങ്കഥയായി.

കഴിഞ്ഞമാസം 15 നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,880 രൂപയായി കൂപ്പുകുത്തിയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിനു 8,610 രൂപയായിരുന്നു വില.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :