സ്വര്‍ണം വാങ്ങാന്‍ ബെസ്റ്റ് ടൈം ! വില ഇനിയും കുറഞ്ഞേക്കാം

രേണുക വേണു| Last Modified വ്യാഴം, 22 ജൂലൈ 2021 (12:27 IST)

സംസ്ഥാനത്ത് സ്വര്‍ണ വില ഇടിഞ്ഞു. ഇന്ന് മാത്രം ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞു. ഗ്രാമിന് 4,455 രൂപയും പവന് 35,640 രൂപയുമാണ് കേരളത്തില്‍ ഇന്നത്തെ സ്വര്‍ണവില. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്. ഇന്നലെയും ഇന്നുമായി ഗ്രാമിന് 70 രൂപയും പവന് 560 രൂപയും ഇടിഞ്ഞു. സ്വര്‍ണത്തിന് ഏറ്റവും കുറഞ്ഞ വില ജൂലൈ 1 ന് രേഖപ്പെടുത്തിയ 35,200 രൂപയാണ്. വരുന്ന ഏതാനും ദിവസങ്ങള്‍ കൂടി സ്വര്‍ണവില കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ അവസാനത്തോടെ വീണ്ടും സ്വര്‍ണവില കൂടിയേക്കാം.

മൂന്നു ദിവസം വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം ചൊവ്വാഴ്ച സ്വര്‍ണവില കൂടിയിരുന്നു. പവന് 200 രൂപയാണ് ചൊവ്വാഴ്ച വര്‍ധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് (36,200 രൂപ) ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. ജൂലൈ 16നും സ്വര്‍ണവില 36,200 രൂപയായിരുന്നു. ദേശീയ തലത്തിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :