സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

ശ്രീനു എസ്| Last Modified തിങ്കള്‍, 19 ഏപ്രില്‍ 2021 (11:00 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 80രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,400 രൂപയായി. ഗ്രാമിന് പത്തുരൂപ വര്‍ധിച്ച് 4425 രൂപയായിട്ടുണ്ട്. കൊവിഡ് രൂക്ഷമായതോടെയാണ് സ്വര്‍ണവിലയും ഉയര്‍ന്നു തുടങ്ങിയത്.

വരും ദിവസങ്ങളിലും സ്വര്‍ണവില കൂടാനാണ് സാധ്യത്. രണ്ടാഴ്ച കൊണ്ട് 2000ലധികം രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം താഴ്ന്ന് കിടന്ന സ്വര്‍ണവില ഈ മാസം മുതലാണ് ഉയര്‍ന്നുതുടങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :