മുഴുവന്‍ പൗരന്മാര്‍ക്കും കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയ ആദ്യ രാജ്യമായി ഈ രാജ്യം

ശ്രീനു എസ്| Last Modified ചൊവ്വ, 6 ജൂലൈ 2021 (10:24 IST)
മുഴുവന്‍ പൗരന്മാര്‍ക്കും കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയ ആദ്യ രാജ്യമായി താജിക്കിസ്ഥാന്‍. ഇവിടെ 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും സര്‍ക്കാര്‍ സൗജന്യമായാണ് വാക്‌സിനുകള്‍ നല്‍കുന്നത്. ഏകദേശം 93.2 ലക്ഷം പേരാണ് താജിക്കിസ്ഥാനിലെ ജനസംഖ്യ. ഇതുവരെ ഇവിടെ 13,569 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. 92 പേര്‍ രോഗം മൂലം മരണപ്പെട്ടിട്ടുണ്ട്.

ജൂണ്‍ 21 ശേഷം ഇവിടെ 250ലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനു മുന്‍പ് അഞ്ചുമാസത്തോളം താജിക്കിസ്ഥാനില്‍ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :