1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 34,703 new COVID19 cases

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 34,703 പേര്‍ക്ക്; മരണം 553

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 34,703 പേര്‍ക്ക്. 51,864 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ രോഗം മൂലം 553 പേര്‍ മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,06,19,932 ആയി വര്‍ധിച്ചിട്ടുണ്ട്.
 
രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,03,281 ആയി. നിലവില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 4,64,357 പേരാണ്. ഇതുവരെ 35.75 കോടിയിലേറെപ്പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
കൊച്ചിനാവികസേനാ ആസ്ഥാനത്ത് നാവികന്‍ വെടിയേറ്റ് മരിച്ച നിലയില്‍