പിതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ പിടിയില്‍

എ കെ ജെ അയ്യര്‍| Last Updated: ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (16:13 IST)
വയോധികനായ സ്വന്തം പിതാവിനെ വെട്ടിക്കൊലപ്പെടുത്തതാന്‍ ശ്രമിച്ചതിന് മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. മറയൂരിനടുത്ത് ദണ്ഡുകൊമ്പ് കാളനിയിലാണ് സംഭവം നടന്നത്.

കാളിയപ്പന്‍ എന്ന അറുപതുകാരനെ മകന്‍ മൂര്‍ത്തി എന്ന മുപ്പത്തൊന്നു കാരനാണ് വെട്ടിക്കൊലപ്പെടുത്തതാണ് ശ്രമിച്ചത്. കഴുത്തിന് മുറിവേറ്റ കാളിയപ്പനെ മറയൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് സംഭവം ഗുരുതരമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :