കുളിമുറി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം, പ്രതി അറസ്റ്റിൽ

പാലക്കാട്| കെ ആര്‍ അനൂപ്| Last Modified വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (11:32 IST)
കുളിമുറി ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. മണ്ണൂർ ചേറുമ്പാല മലമ്പള്ള വീട്ടിൽ രാധാകൃഷ്ണൻ (40) ആണ് മങ്കര പൊലീസ് പിടിയിലായത്. ഇയാൾ കുളിമുറി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയെ പീഡനത്തിനിരയാക്കിതെന്നാണ് പോലീസ് പറഞ്ഞത്.

യുവതി പരാതി നൽകിയതിനെത്തുടർന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. ദൃശ്യങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും ജനുവരിയിലായിരുന്നു സംഭവം നടന്നതെന്നും പോലീസ് പറഞ്ഞു. സിഐ ഹിദായത്തുള്ള മമ്പ്രയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :