ബാലികയ്ക്ക് പീഡനം: മാതാവ് ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍

മണ്ണാര്‍കാട്| Last Modified ഞായര്‍, 1 നവം‌ബര്‍ 2015 (16:32 IST)
ഒമ്പതു വയസുള്ള ബാലികയെ പത്തുമാസങ്ങളായി ലൈംഗികമായി പീഡിപ്പിച്ച സംഭവവുമായി കുട്ടിയുടെ മാതാവ്, വല്യമ്മ എന്നിവര്‍ ഉള്‍പ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലടിക്കോട് സ്വദേശിയായ ബാലികയ്ക്കാണ് ഈ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നത്.

കുട്ടിയുടെ മാതാവിനെയും മാതാവിന്‍റെ ഉമ്മയേയും മലപ്പുറം സ്വദേശികളായ രണ്ട് പേരെയും മണ്ണാര്‍കാട് പൊലീസ് സി.ഐ
മനോജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പീഡനവുമായി ബന്ധപ്പെട്ട് വളാഞ്ചേരി പുത്തന്‍ കോട്ടില്‍ അബ്ദുള്‍ ഖാദര്‍ (53), കണ്ണമംഗലം അഞ്ചുകണ്ടന്‍ വീട്ടില്‍ സാദിഖ് അലി (38) എന്നിവരെയും പീഡനത്തിനു കൂട്ടുനിന്ന മാതാവിനെയും വല്യമ്മയേയും അറസ്റ്റ് ചെയ്ത് മണ്ണാര്‍കാട് മുനിസിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

കൌണ്‍സിലിംഗിനിടെ സ്കൂള്‍ അദ്ധ്യാപകരാണു കുട്ടിയില്‍ നിന്ന് പീഡന വിവരം അറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വഴി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് ശേഷം മുട്ടിക്കുളങ്ങര ചൈല്‍ഡ് ഹോമിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :