മകന്‍റെ വെട്ടേറ്റ് മാതാവ് മരിച്ചു

ചെങ്ങന്നൂര്‍| Last Modified തിങ്കള്‍, 26 ഒക്‌ടോബര്‍ 2015 (17:57 IST)
മാനസിക അസ്വാസ്ഥ്യമുള്ള 47 കാരനായ മകന്‍റെ വെട്ടേറ്റ് മാതാവ് മരിച്ചു. ആലാ പെണ്ണൂക്കര ശ്രീകാന്ത് ഭവനില്‍ ശ്രീധരന്‍റെ ഭാര്യ ഭാസുരാംഗി (67) ആണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മകന്‍റെ വെട്ടേറ്റു മരിച്ചത്.

തിരുവല്ല ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ പ്രേമചന്ദ്രന്‍ മാതാവ് കിണറ്റില്‍ നിന്ന് വെള്ളം കോരാനായി പോകുമ്പോള്‍ പിന്നില്‍ നിന്ന് കോടാലി കൊണ്ട് കഴുത്തിനു വെട്ടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ശക്തമായ വെട്ടേറ്റ് തല വേര്‍പെട്ടു.

കഴിഞ്ഞ വര്‍ഷം പ്രേചന്ദ്രന്‍റെ ബൈക്കിന്‍റെ പിന്നില്‍ സഞ്ചരിച്ച ഭാര്യ ജഗദമ്മ വീണു മരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ആരംഭിച്ചത്. മക്കളില്ലാത്ത ഇയാള്‍ കഴിഞ്ഞ വര്‍ഷവും മാതാവിനെ വെട്ടി പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :