അനുബന്ധ വാര്‍ത്തകള്‍
- ബുര്‍ജ് ഖലീഫയില്‍ നിങ്ങളുടെ പുതുവത്സര സന്ദേശം പ്രദര്‍ശിപ്പിക്കാം; ഇക്കാര്യം ചെയ്താല്‍ മതി
- വ്യാജ ഡോക്ടറാണെന്ന് ആയൂര്‍വേദ ഡോക്ടര്‍മാര്‍ സ്വയം സമ്മതിച്ചതിന് നന്ദി: വൈദ്യമഹാസഭ
- തിരുവനന്തപുരം ജില്ലയില്‍ പോളിങ് 69.85 ശതമാനം
- സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമില്ല, ഒരുമിച്ച് യാത്ര ചെയ്തിട്ടില്ല: സ്പീക്കറുടെ ഓഫീസ്
- അമേരിക്കയ്ക്ക് ചൈനയുടെ പണി: 105 അമേരിക്കന്‍ ആപ്പുകള്‍ നിരോധിച്ചു
അതിരപ്പള്ളിയില്‍ വീടിന് മുന്നില്‍ ചീങ്കണ്ണി
തൃശൂര്‍ അതിരപ്പള്ളിയില്‍ വീടിന് മുന്നില്‍ ചീങ്കണ്ണി. അതിരപ്പള്ളി പുഴയ്ക്ക് സ്മീപം താമസിക്കുന്ന ഷാജന്റെ വീടിന് മുന്നിലാണ് പുലര്‍ച്ചെ ചീങ്കണ്ണിയെ കണ്ടത്. പുലര്‍ച്ചെ 5 മണിയ്ക്ക് പതിവുപോലെ ഉണര്‍ന്ന് വാതിലു തുറന്ന ഷാജനാണ് വീടിന് മുന്നില്‍ ചീങ്കണ്ണിയെ കണ്ടത്.
ആദ്യം കണ്ടപ്പോള്‍ ഉടുമ്പ് എന്നാണ് കരുതിയത് ചീങ്കണ്ണിയാണെന്ന് മനസ്സിലായതോടെ വീടിനകത്ത് കയറി വാതിലടയ്ക്കുകയായിരുന്നു. പരിഭ്രാന്തരായ വീട്ടുകാര്‍ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് ചീങ്കണ്ണിയെ പിടികൂടി പുഴയിലേയ്ക്ക് തന്നെ വിടുകയായിരുന്നു. അതിരപ്പള്ളിയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സഞ്ചാരികള്‍ ധാരാളം ഇറങ്ങുന്ന പുഴയുടെ ഭാഗത്ത് ചീങ്കണ്ണിയെ കണ്ടത് ആശങ്കയുളവാക്കുന്നതാണെന്ന് വനംവകുപ്പ് അറിയിച്ചു.