ന്യൂഡല്‍ഹി|
JOYS JOY|
Last Modified ബുധന്‍, 5 ഓഗസ്റ്റ് 2015 (14:43 IST)
പാര്‍ലമെന്റിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി റിച്ചാര്‍ഡ് ഹേ സത്യപ്രതിജ്ഞ ചെയ്തു. റിച്ചാര്‍ഡ് ഹേ, കൊല്‍ക്കത്തയിലെ ജോര്‍ജ് ബക്കര്‍ എന്നിവരെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളായി കഴിഞ്ഞ മാസം 23നാണ് രാഷ്‌ട്രപതി നാമനിര്‍ദ്ദേശം ചെയ്തത്.
കഴിഞ്ഞയിടെയാണ് 63കാരനായ റിച്ചാര്‍ഡ് ഹേ ബി ജെ പി അനുഭാവിയായത്. ഇന്ത്യയിലും പുറത്തും വിവിധ കലാലയങ്ങളില്‍ ധനതത്വശാസ്ത്ര അധ്യാപകനായിരുന്നു.
ജോര്‍ജ് ബക്കര്‍ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ ഹൗറ മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിച്ചു തോറ്റയാളാണ്.