ന്യൂഡൽഹി|
VISHNU N L|
Last Modified വെള്ളി, 31 ജൂലൈ 2015 (12:41 IST)
ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ പാർലമെന്റിന്റെ ഇരുസഭകളിലും ബഹളം. രാജ്യസഭ ഒരു മണിവരെ നിർത്തിവച്ചു. അതേസമയം പ്രതിപക്ഷം എത്ര ബഹളം വച്ചാലും സഭ നിര്‍ത്തി വയ്ക്കാന്‍ പോകുന്നില്ലെന്ന് ലോക്‍സഭാ സ്പീക്കാര്‍ സുമിത്രാ മഹാജന്‍ അറിയിച്ചതൊടെ പ്രതിപക്ഷം കടുത്ത എതിര്‍പ്പുയര്‍ത്തി. സഭയിൽ പ്ലക്കാർഡുകൾ ഉയർത്തുവർക്കെതിരെയും നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്നും സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി.
ജനകീയ വിഷയങ്ങൾ പോലും ചർച്ച ചെയ്യാൻ പ്രതിപക്ഷം അനുവദിക്കുന്നില്ലെന്നും സഭ തടസ്സപ്പെടുത്തുന്നവർക്കെതിരെ നടപടി വേണമെന്നും പാർലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. അതേസമയം, ലളിത് മോഡി, വ്യാപം വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.