ന്യൂഡല്‍ഹി|
jibin|
Last Modified ചൊവ്വ, 4 ഓഗസ്റ്റ് 2015 (10:23 IST)
25 കോണ്‍ഗ്രസ് എംപിമാരെ ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ വിശദീകരണവുമായി സ്പീക്കര്‍ സുമിത്രാ മഹാജന്‍. തുടർച്ചയായി സഭയിൽ ബഹളം വച്ചിരുന്ന എംപിമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ അത് അവഗണിച്ചത് കൊണ്ടാണ് നടപടിയെടുത്തത്. പാര്‍ലമെന്റിന്റെ നന്മയ്ക്കായാണ് നടപടിയെടുത്തതെന്നും അവര്‍ പറഞ്ഞു.
അതേസമയം, എംപിമാരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് എട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് പാര്‍ലമെന്റ് നടപടികള്‍ ബഹിഷ്ക്കരിക്കും. കോണ്‍ഗ്രസിന്റെ 25 എംപിമാരാണ് സ്‌പീക്കര്‍ സസ്‌പെന്‍ഡ് ചെയ്‌തത്. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നു മുതല്‍ അഞ്ചു ദിവസത്തേക്ക് ലോക്‍സഭ ബഹിഷ്‌കരിക്കാനും തീരുമാനമായി. ലോക്‍സഭ ബഹിഷ്‌കരിക്കുന്ന എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കും. 9 പ്രതിപക്ഷ പാര്‍ട്ടികളാണ് കോണ്‍ഗ്രസിന് പിന്തുണയര്‍പ്പിച്ചിരിക്കുന്നത്.
ഇടതുപക്ഷ എംപിമാര്‍ക്ക് പുറമെ ത്രിണമൂല്‍ കോണ്‍ഗ്രസ്, എ എപി അടക്കമുള്ള പാര്‍ട്ടികളുടെ എംപിമാരും ഇന്ന് മുതല്‍ 5 ദിവസംവരെ പാര്‍ലമെന്റില്‍ എത്തില്ല.