സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 6 മാര്‍ച്ച് 2023 (19:55 IST)
-ആദ്യം തന്നെ സിലിണ്ടറിന് അതിന് ലീക്ക് ഉണ്ടോ എന്ന് പരിശോധിക്കണം. ഗ്യാസ് പൈപ്പ്, ബര്‍ണര്‍, റെഗുലേറ്റര്‍ എന്നിവയിലൂടെ ഗ്യാസ് ലീക്കാകാന്‍ സാദ്ധ്യത കൂടുതലാണ്.
-വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന കറികളും ആഹാരങ്ങളും പതിവാക്കുന്നതും ഗ്യാസ് വേഗത്തില്‍ തീരാതിരിക്കാന്‍ സഹായിക്കും.
-പാത്രം തുറന്ന് വച്ച് പാചകം ചെയ്യുന്നതും അമിതമായ ഗ്യാസ് ഉപയോഗിക്കുന്നതിന് കാരണമാകും
-ഭക്ഷണം പാചകം ചെയ്യുമ്പോള്‍ ചെറിയ തീയില്‍ പാചകം ചെയ്യാന്‍ ശ്രമിക്കുക.
- ഗ്യാസ് ലാഭിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം കുക്കറില്‍ വേവിക്കുന്നതാണ്.
-ഭക്ഷണസാധനങ്ങള്‍ നല്ല രീതിയില്‍ ചൂടായി വന്നുകഴിഞ്ഞാല്‍ ഗ്യാസ് ഓഫാക്കി മൂടിത്തന്നെ വയ്ക്കാവുന്നതാണ്.