ഒന്നേകാല്‍ കിലോ കഞ്ചാവുമായി വീട്ടമ്മ അറസ്റ്റില്‍

എ കെ ജെ അയ്യര്‍| Last Modified ശനി, 26 ജൂണ്‍ 2021 (18:38 IST)
ചാരുംമൂട്: ഒന്നേകാല്‍ കിലോ കഞ്ചാവുമായി വാടക വീട്ടില്‍ താമസിക്കുന്ന വീട്ടമ്മയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. നൂറനാട് പാറ ജംഗ്ഷനടുത്ത് താമസിക്കുന്ന ഇവര്‍ പട്ടാമ്പി കൊപ്പം പുളിശേരി ഈര്‍ക്കിലി കുന്നത്ത് വീട്ടില്‍ മണികണ്ഠന്റെ ഭാര്യ അമ്പിളി (32) ആണ് അറസ്റ്റിലായത്.

നൂറനാട് റേഞ്ച് ഇന്‍സ്പെക്ടര്‍ ഗിരീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവരുടെ ഭര്‍ത്താവ് മണികണ്ഠനെ പിടികൂടാന്‍ അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ട് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വാടക വീട്ടില്‍ റെയ്ഡ് നടത്തിയത്. അടുക്കളയില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് ഇവരില്‍ നിന്ന് പിടികൂടിയത്. കഴിഞ്ഞ എട്ടു മാസമായി ഇവര്‍ ഇവിടെ വാടകയ്ക്ക് താമസിക്കുന്നു. ചെറു പൊതികളാക്കി കഞ്ചാവ് ഈ പ്രദേശത്തു കച്ചവടം നടത്തുകയായിരുന്നു ഇവരുടെ രീതി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :