കഞ്ചാവ് ചെടികളുമായി ബന്ധുക്കളെ പിടികൂടി

എ കെ ജെ അയ്യര്‍| Last Modified ശനി, 5 ജൂണ്‍ 2021 (15:26 IST)
തൃശൂര്‍: ബൈക്കില്‍ കഞ്ചാവ് ചെടികളുമായി പോയ ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഷൊര്‍ണൂര്‍ നെടുങ്ങൂട്ടൂര്‍ തെച്ചിക്കല്‍
ബിനു (36), ബിനുവിന്റെ സഹോദരി പുത്രന്‍ കാഞ്ഞിരശേരി പട്ടം കുളമ്പ് കോളനി സ്വദേശി സുബിന്‍ (19) എന്നിവരാണ് പോലീസ് പിടിയിലായത്.

വാഹന പരിശോധനയ്ക്കിടെ പഴയന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് സഹോദരിയുടെ വീട്ടില്‍ നട്ടു പിടിപ്പിക്കാനായി കടത്തിയ കഞ്ചാവ് ചെടികള്‍ പിടികൂടിയത്. തുടര്‍ പരിശോധനയില്‍ ഇവരുടെ ഷൊര്‍ണൂരിലെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടികള്‍ പിടിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :