50 കിലോ കഞ്ചാവുമായി 4 പേര്‍ പിടിയില്‍

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 8 ജൂണ്‍ 2021 (11:21 IST)
പരപ്പനങ്ങാടി: കഞ്ചാവ്, മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലായി നാലുപേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ആദ്യം അറസ്റ്റിയിലായത് കണ്ണമംഗലം ചെങ്ങാനി സ്വദേശി കെ.അബ്ദുല്‍ ലത്തീഫ് (35) ആണ്.

കാറില്‍ കടത്തിയ 8 കിലോ കഞ്ചാവ്, അഞ്ചു ഗ്രാമോളം വരുന്ന എം.ഡി.എം.എ, എല്‍.എസ്.ഡി സ്റ്റാമ്പ് എന്നിവ കണ്ണമംഗലത്തു നിന്നാണ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചേലേമ്പ്ര പുള്ളിപ്പറമ്പ് പുള്ളിപ്പറമ്പ് പാറക്കടവ് പാലത്തിനടുത്ത് നിന്ന് പത്ത് കിലോയോളം വരുന്ന കഞ്ചാവുമായി കടലുണ്ടി മണ്ണൂര്‍ സ്വദേശികളായ വിനോദ് കുമാര്‍, മുഹമ്മദ് ഷഫീര്‍, ബേബിഷാന്‍ എന്നിവരെയും പിടികൂടിയത്.

കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും പിടികൂടി. ഇതിനൊപ്പം വിനോദ് കുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 33 കിലോ കഞ്ചാവും കണ്ടെടുത്തു. പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സാബു ആര്‍.ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :