അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് കിടപ്പുമുറിയില്‍ കയറി കോളേജ് വിദ്യാര്‍ത്ഥിനിയെ തെരുവുനായ കടിച്ചു
- പത്തനംതിട്ടയിൽ കുട്ടികൾക്കെതിരെയുള്ള പീഡനം ഇരട്ടിയായി
- സ്കൂട്ടർ കനാലിൽ വീണു അഞ്ചു വയസുള്ള കുട്ടി മരിച്ചു
- തിരുവനന്തപുരത്ത് തെരുവുനായകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍
- നായ്ക്കളെ കൂട്ടത്തോടെ കൊന്നതോടെയാണ് സൂറത്തിൽ പ്ലേഗ് ഉണ്ടായത്: കോഴിക്കോട് മേയർ ബീന ഫിലിപ്പ്
കഞ്ചാവ് ചെടി അടുക്കളയില്‍, നന്നായി വളരാന്‍ ഫാനും എല്‍ഇഡി ലൈറ്റും; കാക്കനാട് യുവാവും യുവതിയും പിടിയില്‍
ഇന്റര്‍നെറ്റില്‍ നിന്നു കഞ്ചാവ് ചെടി വളര്‍ത്തുന്ന രീതി മനസ്സിലാക്കിയായിരുന്നു പരിപാലനം
ഫ്ളാറ്റിലെ അടുക്കളയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവിനെയും യുവതിയെയും പൊലീസ് പിടികൂടി. കോന്നി വല്യതെക്കേത്ത് അലന് വി.രാജു (26), കൂടെ താമസിക്കുന്ന കായംകുളം പെരുമ്പള്ളി പുത്തന്‍പുരയ്ക്കല്‍ അപര്‍ണ (24) എന്നിവരാണ് ഫ്ളാറ്റില്‍ നിന്ന് പിടിയിലായത്.
അലന് ഐടി കമ്പനിയിലെയും അപര്‍ണ ധനകാര്യ സ്ഥാപനത്തിലെയും ജീവനക്കാരാണ്. അടുക്കളയുടെ മൂലയില്‍ ചട്ടിയിലായിരുന്നു കഞ്ചാവ് ചെടി വളര്‍ത്തിയിരുന്നത്. നാലു മാസം വളര്‍ച്ചയെത്തിയ ചെടിക്ക് ഒന്നര മീറ്റര്‍ ഉയരമുണ്ട്.
ഇന്റര്‍നെറ്റില്‍ നിന്നു കഞ്ചാവ് ചെടി വളര്‍ത്തുന്ന രീതി മനസ്സിലാക്കിയായിരുന്നു പരിപാലനം. ചെടിക്കു സമീപം വായു സഞ്ചാരത്തിന് ചെറിയ ഫാനും വെളിച്ചത്തിനായി എല്‍ഇഡി ലൈറ്റും സജ്ജീകരിച്ചിരുന്നു.