കെഎസ്ആര്‍ടിസിയില്‍ നിന്ന് ഒരു പൈസ പോലും ചോര്‍ന്നു പോകില്ല: മന്ത്രി ഗണേഷ് കുമാര്‍

കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് മോഷ്ടിക്കാമെന്ന് ആരും സ്വപ്‌നം കാണേണ്ടതില്ലെന്നും ഗണേഷ് കുമാര്‍

രേണുക വേണു| Last Modified വെള്ളി, 29 ഡിസം‌ബര്‍ 2023 (10:10 IST)

കെ.എസ്.ആര്‍.ടി.സിയിലെ ക്രമക്കേട് തടയുമെന്ന് നിയുക്ത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. തൊഴിലാളികള്‍ക്ക് ദോഷം ചെയ്യുന്ന നടപടികള്‍ ഉണ്ടാവില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഇന്ന് വൈകിട്ട് നാലിനാണ് ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഗണേഷ് കുമാറിന് ഗതാഗത വകുപ്പാണ് ലഭിക്കുക.

കെ.എസ്.ആര്‍.ടി.സിയുടെ വരുമാന ചോര്‍ച്ച തടയും. കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് മോഷ്ടിക്കാമെന്ന് ആരും സ്വപ്‌നം കാണേണ്ടതില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അഴിമതി ഇല്ലാതാക്കുകയാണ് തന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാവിധ ചോര്‍ച്ചകളും അടയ്ക്കാന്‍ പടപടികള്‍ സ്വീകരിക്കും. വരവ് വര്‍ധിക്കുന്നതിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം ചെലവില്‍ വലിയ നിയന്ത്രണം കൊണ്ടുവരും. ഒരു പൈസ പോലും കെഎസ്ആര്‍ടിസിയില്‍ നിന്ന് ചോര്‍ന്നുപോകാത്ത വിധമുള്ള നടപടികള്‍ സ്വീകരിക്കും. നമ്മള്‍ ചോര്‍ച്ച അടയ്ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ തീര്‍ച്ചയായും നമ്മുടെ കൂടെ നില്‍ക്കും. തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നത് ശരിയാണ്. എന്നാല്‍ ചോര്‍ച്ച അടയ്ക്കുന്നതോടെ നീക്കിയിരിപ്പ് വര്‍ധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :