ലൂസിഫർ തെലുങ്കിൽ പ്രിയദർശിനി രാംദാസ് ആവുക നയൻതാര

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 17 ജനുവരി 2021 (14:00 IST)
ലൂസിഫർ തെലുങ്ക് പതിപ്പിൽ നായിക നയൻതാരയെന്ന് റിപ്പോർട്ടുകൾ. മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസ് എന്ന കഥാപത്രമായി തെലുങ്കിൽ നയൻ‌താര എത്തും എന്നാണ് പുറത്തു വരുന്ന വിവരം. ലൂസിഫർ തെലുങ്ക് പതിപ്പിന്റെ സംവിധായകൻ മോഹൻ രാജ കഥാപാത്രത്തിനായി നയൻതാരയെ സമീപിച്ചിരുന്നു. മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രം തെലുങ്കിൽ ചെയ്യാൻ നയൻ‌‌താര സമ്മതം അറിയിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പ്രിയാമണി, സുഹാസിനി, തൃഷ എന്നീ താരങ്ങളെ ഈ കഥാപാത്രത്തിന് പരിഗണിയ്ക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിരഞ്ജീവി നായകനാകുന്ന രാം ചരൺ ആണ് നിർമ്മിയ്ക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :