1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Fuel Price will touch 125 rs

പെട്രോള്‍ വില 125 തൊടും ! ശേഷം രണ്ട് രൂപ കുറച്ചേക്കും

Fuel Price
രാജ്യത്ത് ഇന്നും ഇന്ധനവിലയില്‍ വര്‍ധനവ്. കേരളത്തില്‍ പെട്രോള്‍ വില 117 കടന്നു. ഇന്ന് പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടി. തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 117 രൂപ 19 പൈസയായി. ഡീസലിന് 103 രൂപ 95 പൈസ. കൊച്ചിയില്‍ പെട്രോളിന് 115 രൂപ 20 പൈസയും ഡീസലിന് 102 രൂപ എട്ട് പൈസയും നല്‍കണം. കോഴിക്കോട് പെട്രോളിന് 115 രൂപ 36 പൈസയായി. ഡീസലിന് 102 രൂപ 26 പൈസ. 16 ദിവസത്തിനിടെ പെട്രോളിന് 10 രൂപ 88 പൈസയും ഡീസലിന് 10 രൂപ 51 പൈസയും കൂട്ടി. പെട്രോള്‍ വില ഏപ്രില്‍ അവസാനത്തോടെ 125 തൊടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനുശേഷം രണ്ട് രൂപ കുറച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
അടുത്ത ലേഖനം
കൊള്ള അവസാനിക്കുന്നില്ല, നാളെയും ഇന്ധനവില കൂടും, പെട്രോൾ 117 കടക്കും