വിദേശത്തു തൊഴിൽവാഗ്ദാനം ചെയ്തു ലക്ഷങ്ങൾ വെട്ടിച്ചു : യുവതി അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 23 നവം‌ബര്‍ 2022 (12:31 IST)

കൊച്ചി: വിദേശത്തു തൊഴിൽവാഗ്ദാനം ചെയ്തു ലക്ഷങ്ങൾ വെട്ടിച്ച കൺസൾട്ടൻസി സ്ഥാപനത്തിലെ ജനറൽ മാനേജരായ യുവതി അറസ്റ്റിൽ. മലയിൽ വീട്ടിൽ ജീന തോമസ് (45) ആണ് അറസ്റ്റിലായത്. കളമശേരി കുസാറ്റ് ജംഗ്‌ഷന്‌ സമീപം ജോസ് കൺസൾട്ടൻസിഎന്ന സ്ഥാപനം നടത്തിവന്ന സ്ഥാപന ഉടമയും മറ്റുള്ളവരും പോളണ്ടിൽ തൊഴിൽ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.

തിരുവല്ലയിലെ തിരുമൂലപുരം തടത്തിൽ ഡേവിഡ് ജോസഫ് നൽകിയ പരാതിയിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 3.9 ലക്ഷവും സഹോദരങ്ങളിൽ നിന്ന് ഓരോ ലക്ഷം രൂപയും തട്ടിയെടുത്ത് എന്നാണു പരാതി.

പോലീസ് അന്വേഷണത്തിൽ വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകുന്നതിനുള്ള അനുമതി പത്രമോ അംഗീകാരമോ ഒന്നും ഇല്ലെന്നു കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് നടത്തിയ സ്ഥാപന ഉടമ ജോസ്, ജീവനക്കാരായ സംഗീത, തസ്‌നി, അഗസ്റ്റിൻ എന്നിവരാണ് ഒളിവിലുള്ളത്. തട്ടിപ്പാണെന്നു കണ്ടെത്തിയതോടെ ഡേവിഡ് ജോസഫ് സ്ഥാപനത്തിൽ എത്തി ബഹളം വച്ചപ്പോൾ രണ്ടു ലക്ഷം രൂപയുടെ ഒരു വണ്ടിച്ചെക്ക് നൽകിയതായും പരാതിയിൽ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :