പൊലീസിനെ പാഠം പഠിപ്പിക്കാന്‍ പിണറായി; ക്രിമിനലുകളെ പിരിച്ചുവിടുന്നു, ആദ്യ പട്ടികയില്‍ 85 പേര്‍

പ്രാഥമിക ഘട്ടത്തില്‍ തയ്യാറാക്കിയ 85 പേരുടെ പട്ടികയില്‍ സൂക്ഷ്മ പരിശോധന നടത്താന്‍ മൂന്നാംഗ സമിതിയെ ചുമതലപ്പെടുത്തി

രേണുക വേണു| Last Modified ബുധന്‍, 23 നവം‌ബര്‍ 2022 (08:29 IST)

ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനം. ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും തയ്യാറാക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. പ്രാഥമിക ഘട്ടത്തില്‍ തയ്യാറാക്കിയ 85 പേരുടെ പട്ടികയില്‍ സൂക്ഷ്മ പരിശോധന നടത്താന്‍ മൂന്നാംഗ സമിതിയെ ചുമതലപ്പെടുത്തി.

ബലാത്സംഗം, മോഷണം, ലഹരിക്കേസ്, ക്വട്ടേഷന്‍ സംഘവുമായുള്ള ബന്ധം, സ്വര്‍ണകടത്ത്, സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകള്‍ എന്നിങ്ങനെ ഗുരുതരമായ കുറ്റകൃത്യത്തിനു ജയില്‍ശിക്ഷ അനുഭവിച്ചവരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ ഡിജിപി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :