ആളുകളെ വിലകുറച്ച് കണ്ടാൽ ഇന്നലെ മെസ്സിക്ക് സംഭവിച്ചത് സംഭവിക്കും, തരൂർ നല്ല എംപി വിഭാഗീയത നടത്തിയിട്ടില്ലെന്ന് കെ മുരളീധരൻ

അഭിറാം മനോഹർ| Last Modified ബുധന്‍, 23 നവം‌ബര്‍ 2022 (12:27 IST)
ശശി തരൂരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ നിലപാട് തള്ളി കെ മുരളീധരൻ. മലബാറിലെ ജില്ലകളിൽ തരൂർ നടത്തുന്ന 3 ദിന സന്ദർശനത്തിൽ യാതൊരുവിധ വിഭാഗീയതയും ഇല്ലെന്നും തരൂർ ഒരു നേതാവിനെയും വിമർശിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

ആളുകളെ വിലകുറച്ചുകണ്ടാൽ ഇന്നലെ മെസ്സിക്ക് സംഭവിച്ചത് സംഭവിക്കുമെന്നും മുരളീധരൻ പറഞ്ഞു.സൗദിയെ വിലകുറച്ചുകണ്ട മെസ്സിക്ക് ഇന്നലെ തലേൽ മുണ്ടിട്ട് പോകേണ്ട അവസ്ഥ വന്നില്ലേ? ബലൂൺ ചർച്ചയൊന്നും ആവശ്യമില്ല. അത് അദ്ദേഹം അദ്ദേഹത്തിൻ്റെ ശൈലിയിൽ പറഞ്ഞതാകും. അതിനെ വേറെ രീതിയിൽ കാണേണ്ടതില്ല. കെ മുരളീധരൻ പറഞ്ഞു.

ശശി തരൂർ നല്ല എംപിയാണ്. അദ്ദേഹത്തെ ഞാനും വിമർശിച്ചിട്ടുണ്ട്. ആ കാലത്ത് പോലും നല്ല എംപിയായിരുന്നു അദ്ദേഹം. ഒന്നര വർഷം കഴിഞ്ഞാൽ ലോക്‌സഭ തിരെഞ്ഞെടുപ്പാണ്. അദ്ദേഹം നല്ല എംപിയല്ല എന്ന് പറയുന്നത് എതിരാളികൾക്ക് വടി കൊടുക്കുന്ന പരിപാടിയാണ്. മുരളീധരൻ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :