ഒന്നര വയസുള്ള കുട്ടി തിരയിൽ പെട്ട് മരിച്ചു

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 23 നവം‌ബര്‍ 2022 (12:29 IST)
പൂവാർ: കടൽ തീരത്തിനടുത്തതായി കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുള്ള കുട്ടിയെ കൂറ്റൻ തിര കവർന്നെടുത്തു. കരുംകുളം ഗ്രാമ പഞ്ചായത്തിലെ കുളപ്പാറ
വീട്ടിൽ ഉണ്ണി - സജിത ദമ്പതികളുടെ ഏകമകനായ ഫാബിയോ ആണ് തിരയിൽ പെട്ടു മരിച്ചത്.

പുതിയതുറയിലെ ഫിഷിംഗ് ലാൻഡ് സെന്ററിനടുത്തതായി കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ശക്തിയോടെ ഉയർന്നുവന്ന തിരയാണ് കടലിലേക്ക് വലിച്ചുകൊണ്ടുപോയത്. സംഭവം കണ്ട സമീപവാസികൾ ഓടിക്കൂടി കുട്ടിയെ രക്ഷിച്ചു കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :