ബലൂൺ ഊതാനല്ല നിങ്ങൾ വന്നതെന്ന് എനിക്കറിയാം? എന്താണ് ഞാൻ ചെയ്ത വിഭാഗീയത: ശശി തരൂർ

അഭിറാം മനോഹർ| Last Modified ബുധന്‍, 23 നവം‌ബര്‍ 2022 (12:24 IST)
താനും എംപി രാഘവൻ എംപിയും നടത്തിയതിൽ എന്താണ് പ്രവർത്തനമെന്ന് ശശി തരൂർ എംപി. ചിലർ അങ്ങനെ പറയുന്നതിൽ പ്രയാസമുണ്ടെന്നും തരൂർ പറഞ്ഞു. ബലൂൺ ഊതാനല്ല നിങ്ങൾ വന്നതെന്ന് എനിക്കറിയാം എന്ന് പറഞ്ഞുകൊണ്ടാണ് തരൂർ മാധ്യമങ്ങളെ കണ്ടത്.

പാണക്കാട് തങ്ങളുടെ വീട്ടിൽ നിന്നാണ് ഇന്നലത്തെ പ്രോഗ്രാം ആരംഭിച്ചത്. പിന്നീട് ഡിസിസി ഓഫീസിലേക്കും സിവിൽ സർവീസ് അക്കാദമിയിലേക്കും കോഴിക്കോട് പ്രോവിഡൻസ് കോളേജിലും മാതൃഭൂമിയുടെ പരിപാടിയിലും പങ്കെടുത്തു. ഇതിൽ എന്താണ് വിഭാഗീയത്. കേരളത്തിൽ എവിടെ പോയി സംസാരിക്കാനും ബുദ്ധിമുട്ടില്ല. ഒരാഴ്ചയിൽ 40 ക്ഷണമാണ് വരുന്നത്. എല്ലാം സ്വീകരിക്കാൻ സാധ്യമല്ല. അതിനിടയാണ് കോഴിക്കോട് എംപി എം കെ രാഘവൻ മലബാറിലേക്ക് വിളിച്ചത്. അതിൽ ആർക്ക് എന്തുവിഷമമെന്ന് എനിക്ക് മനസിലാകുന്നില്ല. തരൂർ പറഞ്ഞു.
=ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :