കൊച്ചി|
JOYS JOY|
Last Modified ശനി, 5 മാര്‍ച്ച് 2016 (11:02 IST)
കേരള കോണ്‍ഗ്രസ് (എം)ല്‍ ഉണ്ടായ പിളര്‍പ്പ് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി ഒഴിവാക്കേണ്ടതയിരുന്നെന്ന് ജോണി നെല്ലൂര്‍. കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗത്തിന്റെ നേതാവാണ് ജോണി നെല്ലൂര്‍. സ്വകാര്യ വാര്‍ത്താചാനലിന് നല്കിയ അഭിമുഖത്തിലാണ് ജേക്കബ് ഇങ്ങനെ പറഞ്ഞത്.
മക്കള്‍ക്ക് വേണ്ടി മാത്രം രാഷ്‌ട്രീയവും പാര്‍ട്ടിയും എന്ന നിലപാടിനോട് യോജിക്കാന്‍ കഴിയില്ല. ഫ്രാന്‍സിസ് ജോര്‍ജിനെ പോലുള്ള ഒരു നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകാന്‍ അനുവദിക്കരുതായിരുന്നു. ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രശ്നങ്ങള്‍ കേട്ട് അത് പരിഹരിക്കാന്‍ ശ്രമം നടക്കണമായിരുന്നു. മരണം വരെ പാര്‍ട്ടിയുടെ ചെയര്‍മാന്‍ ആയിരുന്ന കെ എം ജോര്‍ജിന്റെ മകനാണെന്നുള്ള പരിഗണന ഫ്രാന്‍സിസ് ജോര്‍ജിന് നല്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പിളര്‍പ്പ് ഒഴിവാക്കാനുള്ള ഉത്തരവാദിത്തം മാണിക്കായിരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ മാണി പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.