കോട്ടയം|
JOYS JOY|
Last Modified വ്യാഴം, 3 മാര്‍ച്ച് 2016 (17:42 IST)
കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇങ്ങനെയൊരു അപചയം ഉണ്ടായിട്ടില്ലെന്ന് മുതിര്‍ന്ന നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്. കേരള കോണ്‍ഗ്രസ് (എം) ല്‍ നിന്ന് രാജിവെച്ച് പുറത്തുപോകാനുള്ള തീരുമാനം മാധ്യങ്ങളെ അറിയിക്കുമ്പോള്‍ ആയിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
നാളിതുവരെ നേരിട്ടിട്ടില്ലാത്ത ആക്ഷേപങ്ങളാണ് പാര്‍ട്ടിയെക്കുറിച്ച് ഇപ്പോള്‍ കേള്‍ക്കുന്നത്. കേരളത്തിന്റെ കാര്‍ഷികമേഖലയുടെ സംരക്ഷണം, നമ്മുടെ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണം, കേരളത്തിന്റെ പൊതുവായുള്ള സമഗ്രമായുള്ള വികസനം, മതസൌഹാര്‍ദ്ദം നിലനിര്‍ത്തുക, മതേതരപാരമ്പര്യം നിലനിര്‍ത്തുക എന്ന ആശയങ്ങളില്‍ പാര്‍ട്ടി പിന്നോട്ട് പോയെന്നുമുള്ള ഒരു ധാരണ അനുഭാവികള്‍ക്കും പൊതുസമൂഹത്തിനും ഉണ്ടായിട്ടുണ്ട്.
കേരളത്തിന്റെ കാര്‍ഷികമേഖലയെ ബാധിക്കുന്ന കാര്യങ്ങള്‍ക്കായി പാര്‍ട്ടി ഒന്നും ചെയ്തില്ല എന്നതാണ് വാസ്തവം. പ്രസ്ഥാനം ഒരു വാണിജ്യസ്ഥാപനമായി മാറ്റിയിരിക്കുന്നു. കഴിഞ്ഞ അമ്പതുവര്‍ഷത്തെ ചരിത്രത്തില്‍ പാര്‍ട്ടിക്ക് ഇങ്ങനെയൊരു അപചയം ഉണ്ടായിട്ടില്ല. ഇങ്ങനെയൊരു പ്രസ്ഥാനത്തെ അധപതിപ്പിക്കുക എന്ന് പറഞ്ഞാല്‍ അനുവദിച്ചു കൊടുക്കാന്‍ പറ്റില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.