എട്ടര ലക്ഷം തട്ടിയെടുത്ത സെയിൽസ് എക്സിക്യൂട്ടീവ് അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified ഞായര്‍, 14 ജനുവരി 2024 (14:02 IST)
തിരുവനന്തപുരം : എട്ടര ലക്ഷത്തോളം രൂപ തട്ടിയെടുത്ത സെയിൽസ് എക്സിക്യൂട്ടീവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വിളന്തറ വലിയപാടം പുത്തൻപുരയ്ക്കൽ വീട്ടിൽ അജയകുമാർ എന്ന 42 കാരനാണ് പോലീസ് പിടിയിലായത്.

പേരൂർക്ക കുടപ്പനക്കുന്ന്
എൻ.സി.സി റോഡിൽ പ്രവർത്തിക്കുന്ന സാനിട്ടറി എന്ന സാനിട്ടറി സ്ഥാപനത്തിലെ സെയിൽസ് എക്സി ക്യൂട്ടീവാണ് അജയകുമാർ.
കടയിലെ സാനിട്ടറി വെയർ വിതരണവുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്.

സ്ഥാപനത്തിലെ ചില സാധനങ്ങൾ കൊല്ലത്തെ ചില കടകളിൽ എത്തിച്ച ശേഷം ലഭിച്ച പണം സ്വന്തം അക്കൗണ്ടിലേക്കായിരുന്നു ഇയാൾ മാറ്റിയിരുന്നത്. വിശദവിവരങ്ങൾ അറിവായിട്ടില്ലഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :