ഓൺലൈൻ തട്ടിപ്പ് : റിയാസ് ബാബു അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (18:31 IST)
മലപ്പുറം: ട്രെയ്‍ഡിംഗ് കമ്പനിയുടെ പേരിൽ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ സ്വദേശി പുതിയകത്ത് റിയാസ് ബാബു എന്ന 43 കാരനെ പോലീസ്‌ അറസ്റ്റ് ചെയ്തു. പറമ്പൻ റുഖിയയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്തത്.

പണം നിക്ഷേപിച്ചാൽ ലാഭം നൽകാം എന്ന വാഗ്ദാനം ചെയ്താണ് 1.16 കോടി രൂപ തട്ടിയെടുത്ത് എന്നാണ് പരാതി. കേസിൽ മൂന്നു പ്രതികൾ കൂടിയുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :