എ കെ ജെ അയ്യര്‍|
Last Modified ബുധന്‍, 12 ഏപ്രില്‍ 2023 (17:27 IST)
കൊല്ലം : തൊഴിൽ വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കരുനാഗപ്പള്ളി
തൊടിയൂർ കല്ലേലിഭാഗം വിനേഷ് ഭവനത്തിൽ ബിജു എന്ന 39 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രസാർഭാരതിയിൽ ക്ലറിക്കൽ ജോലി വാങ്ങി നൽകാം എന്ന പേരിലായിരുന്നു തട്ടിപ്പ്.
ആദിനാട് കാട്ടിൽകടവ് സ്വദേശി പ്രസേനൻ, ഇയാളുടെ സുഹൃത്തുക്കളായ മോഹനൻ, കാർത്തികേയൻ എന്നിവരിൽ നിന്നായി 23 ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ഇതിന്റെ പേരിൽ വാട്ട്സ്ആപ്പ് മെസേജ് അയച്ചും ഫോൺ ചെയ്തുമായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയവന്നത്. കഴിഞ്ഞ ജൂണിലായിരുന്നു ബിജു പ്രസേനനും സുഹൃത്തുക്കളും താമസിക്കുന്ന വീട്ടിലെത്തി ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചു പണം കൈപ്പറ്റിയത്.
എന്നാൽ തട്ടിപ്പ് മനസിലാക്കി പണം തിരികെ ചോദിച്ചപ്പോൾ വണ്ടിച്ചെക്ക് നൽകി കബളിപ്പിക്കുകയായിരുന്നു. തുടർന്നാണ് കരുനാഗപ്പള്ളി പോലീസിൽ പരാതി നൽകിയതും കേസ് അന്വേഷണത്തിൽ പ്രതിയെ പിടികൂടിയതും. സമാന രീതിയിൽ കൂടുതൽ പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.