അനുബന്ധ വാര്‍ത്തകള്‍
- ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ
- യുവതിയുടെ സ്വർണ്ണം തട്ടിയെടുത്ത യുവാക്കൾ പോലീസ് പിടിയിൽ
- അധ്യാപക നിയമന തട്ടിപ്പിലൂടെ കോടികൾ തട്ടി: മൂന്നു പേർ അറസ്റ്റിൽ
- വീടും സ്ഥലവും നൽകുമെന്ന് തെറ്റിദ്ധരിപ്പിച്ചു ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ടു പേർ അറസ്റ്റിൽ
- കൊല്ലം ജില്ലയിലെ മൂന്നു സഹകരണ ബാങ്കുകളിലായി വൻ വായ്പ്പാതട്ടിപ്പ് കേസുകൾ
തൊഴിൽ വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ: തട്ടി: ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം : കാനഡയിൽ തൊഴിൽ വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ദൽഹി കാൽക്കാജി സ്വദേശി അങ്കിത് കുമാർ ശർമ്മ എന്ന 32 കാരനെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്.
ഓൺലൈൻ വഴി വ്യാജ പരസ്യങ്ങൾ നൽകിയായിരുന്നു അങ്കിത് കുമാർ ശർമ്മ തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ട ഒരു യുവതിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പല തവണകളായി 21 ലക്ഷത്തോളം രൂപയാണ് പ്രതി ഉൾപ്പെട്ട തട്ടിപ്പ് സംഘം യുവതിയിൽ നിന്ന് തട്ടിയെടുത്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പോലീസ് ഊർജ്ജിതമായി തുടർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.