തൊഴിൽ വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ: തട്ടി: ഒരാൾ അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified ഞായര്‍, 2 ഏപ്രില്‍ 2023 (15:29 IST)
തിരുവനന്തപുരം : കാനഡയിൽ തൊഴിൽ വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ദൽഹി കാൽക്കാജി സ്വദേശി അങ്കിത് കുമാർ ശർമ്മ എന്ന 32 കാരനെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്.

ഓൺലൈൻ വഴി വ്യാജ പരസ്യങ്ങൾ നൽകിയായിരുന്നു അങ്കിത് കുമാർ ശർമ്മ തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ട ഒരു യുവതിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പല തവണകളായി 21 ലക്ഷത്തോളം രൂപയാണ് പ്രതി ഉൾപ്പെട്ട തട്ടിപ്പ് സംഘം യുവതിയിൽ നിന്ന് തട്ടിയെടുത്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പോലീസ് ഊർജ്ജിതമായി തുടർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :