ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 30 മാര്‍ച്ച് 2023 (17:44 IST)
കോഴിക്കോട്: ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്തു എന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു. വടകര ചൊക്ലി ഒളവിലം പള്ളിക്കുനി വരയാലിൽ സ്വദേശി ജംഷീദ് എന്ന 28 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കണ്ണൂർ കാവുംപടി തില്ലങ്കേരി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. ചോമ്പാല പോലീസ് എസ്.ഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. നസീറ എന്ന യുവതിയുടെ പേരിൽ വാട്ട്സ് ആപ്പ് സന്ദേശം അയച്ച ശേഷം അശ്ളീല ചിത്രങ്ങൾ കൈക്കലാക്കിയായിരുന്നു ഇയാൾ തട്ടിപ്പു നടത്തിയത്.

യുവാവിനെ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും തുടർന്ന് മാഹി റയിൽവേ സ്റ്റേഷനിൽ വരാൻ പറയുകയും ചെയ്തു. പിന്നീട് യുവാവിനെ ബൈക്കിൽ കയറ്റി പള്ളൂരിലെ എ.ടി.എമ്മിൽ കൊണ്ടുവന്നാണ് അറ ലക്ഷം രൂപ തട്ടിയെടുത്ത് എന്ന് പരാതിയിൽ പറയുന്നു. ഇതിനൊപ്പം ഫോൺ പേ വഴി പതിനൊന്നായിരം രൂപ, മൊബൈൽ ഫോൺ എന്നിവയുടെ തട്ടിയെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :