അനുബന്ധ വാര്‍ത്തകള്‍
- അധ്യാപക നിയമന തട്ടിപ്പിലൂടെ കോടികൾ തട്ടി: മൂന്നു പേർ അറസ്റ്റിൽ
- വീടും സ്ഥലവും നൽകുമെന്ന് തെറ്റിദ്ധരിപ്പിച്ചു ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ടു പേർ അറസ്റ്റിൽ
- കൊല്ലം ജില്ലയിലെ മൂന്നു സഹകരണ ബാങ്കുകളിലായി വൻ വായ്പ്പാതട്ടിപ്പ് കേസുകൾ
- ചിട്ടിഫണ്ട് തട്ടിപ്പ് നടത്തിയ ശാഖാ മാനേജരും അറസ്റ്റിൽ
- യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് തട്ടിപ്പ് : യുവാവ് അറസ്റ്റിൽ
യുവതിയുടെ സ്വർണ്ണം തട്ടിയെടുത്ത യുവാക്കൾ പോലീസ് പിടിയിൽ
എറണാകുളം: ഇടുക്കി സ്വദേശിനിയുടെ 23 പവൻ സ്വർണ്ണം തട്ടിയെടുത്ത രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ചുരുളി സ്വദേശി കിച്ചു ബെന്നി, രാജസ്ഥാൻ സ്വദേശി വിശാൽ മീണ എന്നിവരാണ് ടൌൺ നോർത്ത് പോലീസിന്റെ പിടിയിലായത്.
യുവതിയുമായി കിച്ചു അടുപ്പത്തിലായിരുന്നു. ഇയാളുടെ സുഹൃത്തായി വിശാൽ മീനയും ചേർന്ന് ആമയുടെ പുറത്തു പണം വച്ചാൽ ഇരട്ടിക്കും എന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു യുവതിയുടെ ആഭരണങ്ങൾ തട്ടിയെടുത്തത്.
തട്ടിപ്പ് പുറത്തായതോടെ യുവതി പരാതിയുമായി പോലീസിനെ സമീപിച്ചു. തുടർന്നാണ് നോർത്ത് ഇൻസ്‌പെക്ടർ പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇരുവരെയും പിടികൂടിയത്.
അടുത്ത ലേഖനം