1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Flashing youth arrested in tvm

നഗ്നതാ പ്രദർശനം : യുവാവ് അറസ്റ്റിൽ

Nudity-Show
തിരുവനന്തപുരം: നഗരഹൃദയത്തുള്ള ശ്രീകാര്യത്തെ റോഡിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിലായി. പൗഡിക്കോണം പനങ്ങോട്ടുകോണം ലെയിൻ സ്വദേശി ജിബിൻ എന്ന മുപ്പതുകാരനാണ് അറസ്റ്റിലായത്.
 
റോഡിലൂടെ പോവുകയായിരുന്ന പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് മുന്നിലാണ് യുവാവ് നഗ്നതാ പ്രദർശനം നടത്തിയത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 
അടുത്ത ലേഖനം
വിവിധ ബ്രാന്‍ഡുകളിലുള്ള 101 കുപ്പി വിദേശമദ്യം, കൊല്ലം മലനട ക്ഷേത്രത്തില്‍ ഭക്തന്റെ കാണിക്ക